Latest NewsParayathe VayyaNews Story

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചപ്പോൾ ജനാധിപത്യത്തിൽ പലർക്കും വിശ്വാസമായി: അവസരവാദ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ജിതിൻ ജേക്കബ്

ജിതിൻ ജേക്കബ്
 
അഹമ്മദ് പട്ടേൽ, കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ ഭാഷയിൽ പറഞ്ഞാൽ അലൂമിനിയം പട്ടേൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് നന്നായി. ഒരു പക്ഷെ അദ്ദേഹം പോലും ഈ വിജയം പ്രതീക്ഷിച്ചിരുന്നു കാണില്ല. ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്നാരോപിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ നിങ്ങളുടെ പാർട്ടി MLA മാർ കുറച്ചു കോടികൾ ആരെങ്കിലും വാഗ്ദാനം ചെയ്‌താൽ മറിയുന്നവരാണെങ്കിൽ മൂല്യച്യുതി സംഭവിച്ചത് ആർക്കാണ്?
 
ഗുജറാത്തു നിയമസഭയിൽ 57 അംഗങ്ങളുള്ള കോൺഗ്രസിനു ഇന്നലത്തെ തിരഞ്ഞെടുപ്പിൽ നേടാനായത് 42 വോട്ടുകൾ മാത്രമാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്കല്ല. ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ആയ അച്ചൽ കുമാർ ജ്യോതി, നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തു ആ സംസ്ഥാനത്തിലെ ചീഫ് സെക്രട്ടറി ആയിരുന്നു എന്നോർക്കണം. ഇന്നലത്തെ തിരഞ്ഞെടുപ്പിൽ തർക്കം വന്നപ്പോൾ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനയെയാണ് മുറുകെ പിടിച്ചത്. ചട്ടങ്ങളും നിയമങ്ങളും തെറ്റിച്ചില്ല.
 
ഇന്ത്യൻ ജനാധിപത്യം ഇപ്പോഴും ഭരണഘടനയിലും, ജുഡിഷ്യറിയിലും, കീഴ്വഴക്കങ്ങളിലും ഊന്നിയുള്ളതുതന്നെയാണ്. കപട മതേതര പുരോഗമന വാദികളുടെ കൈകളിൽ രാജ്യത്തിൻറെ ഭരണം എത്താത്തിടത്തോളം കാലം ഇന്ത്യൻ ജനാധിപത്യം സുരക്ഷിതമാണ്.ശക്തമായ പ്രതിപക്ഷം രാജ്യത്തു ഇല്ലാത്തതു ജനാധിപത്യത്തിന് നല്ലതല്ല. അതേസമയം തന്നെ അവസരവാദികളും അഴിമതിക്കാരുമായ പ്രതിപക്ഷ സഖ്യത്തിന് ഒരിക്കലും ഒത്തൊരുമിച്ചു നിൽക്കാനുമാകില്ല എന്നത് വേറെ കാര്യം. ഇനി ഒരു മികച്ച പ്രതിപക്ഷത്തെയും സൃഷ്ടിക്കാൻ അമിത ഷാ വേണ്ടിവരുമോ?
 
അഹമ്മദ് പട്ടേൽ ശരിക്കും തോൽപ്പിച്ചത് കേരളത്തിലെ CITU മാധ്യമങ്ങളെയാണ്. പട്ടേൽ തോൽക്കുമെന്ന ധാരണയിൽ രാജ്യം അപകടത്തിലാണ്, ജനാധിപത്യം തകർന്നു, ഏകാധിപത്യമാണ് ഇന്ത്യയിൽ, കുതിരക്കച്ചവടമാണ് നടക്കുന്നത്, പണാധിപത്യമാണ് എന്നൊക്കെയുള്ള പതിവ് സാധനങ്ങൾ എടുത്തലക്കാൻ തയ്യാറായിരുന്നു കേരളത്തിലെ CITU മാധ്യമങ്ങൾക്കു വീണ്ടും ബീഫ് വിഷയത്തിൽ കയറി പിടിക്കേണ്ടി വരും.
 
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കുകയും, ഒരു ബിജെപി MLA കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ജനാധിപത്യത്തിൽ പലർക്കും വിശ്വാസം വന്നുതുടങ്ങി. ബിജെപി MLA കോൺഗ്രസിന് വോട്ട് മറിച്ചത് കുതിരക്കച്ചവടമല്ല എന്നും അത് ജനാധിപത്യത്തിന്റെ ഉദാത്തമായ മാതൃകയാണെന്നുമാണ് കേരളത്തിലെ CITU മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button