Latest NewsKerala

ബാര്‍ ലൈസന്‍സ്; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി 

കൊച്ചി: പുതിയ മദ്യനയത്തില്‍ ലൈസന്‍സ് അനുവദിക്കാത്തത് ചോദ്യം ചെയ്ത് ടു സ്റ്റാര്‍ ഹോട്ടലുകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 2014 മാര്‍ച്ച് 31-ന് മുൻപ് ബാര്‍ സൗകര്യമുള്ള ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് പുതുക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷനും മൂന്ന് ഹോട്ടലുടമകളുമാണ് ബാർ തുറക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മുന്‍സര്‍ക്കാരിന്റെ മദ്യനയത്തെത്തുടര്‍ന്ന് ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമാണ് ബാർ ലൈസൻസ് അനുവദിച്ചത്. മറ്റുള്ളവര്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിനുമാത്രമാണ് അനുമതി ലഭിച്ചത്.

പുതിയ സര്‍ക്കാര്‍ വന്നശേഷമുള്ള മദ്യനയത്തോടെ ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, 2014-ന് മുമ്പ് ബാര്‍ ലൈസന്‍സുണ്ടായിരുന്ന ടു സ്റ്റാര്‍ ഹോട്ടലുകളെ ഒഴിവാക്കി.സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നിവേദനത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button