ഡല്‍ഹി•ഡീബാര്‍ ചെയ്ത മെഡിക്കല്‍ കോളേജിന് വീണ്ടും അംഗീകാരം ലഭിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത മൂന്ന് പേരെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി (സി.ബി.ഐ) അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഝാര്‍ ജില്ലയിലെ കോളേജിന് വേണ്ടിയാണ് സംഘം കോഴ വാഗ്ദാനം ചെയ്തത്.
ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള, നോയ്ഡയില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ പങ്കും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. പ്രമുഖ ചാനലില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ പേര് പുറത്ത് വന്നതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്നും രാജി വച്ചിരുന്നു. വിശ്വസിക്കാവുന്ന വ്യക്തികളില്‍ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് മൂന്നാണ് സി.ബി.ഐ കേസ് രജിസ്ടര്‍ ചെയ്തത്.
ഝാര്‍ ജില്ലയിലെ വേള്‍ഡ് കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റലിന്‍റെ കുന്‍വാര്‍ നിഷാന്ത് സിംഗിനെയും നോയ്ഡ സെക്ടര്‍ 44 ലെ താമസക്കാരായ വൈഭവ് ശര്‍മ,വി.കെ ശര്‍മ എന്നിവരെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഡാലോചന, നിയമവിരുദ്ധമായി കാര്യങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഇവര്‍ ഇപ്പോള്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
നരേന്ദര്‍ സിംഗും അയാളുടെ മകന്‍ കുന്‍വാര്‍ നിഷാന്ത് സിംഗുമാണ് വേള്‍ഡ് കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കാര്യങ്ങള്‍ നോക്കുന്നതെന്ന് സി.ബി.ഐ ആരോപിക്കുന്നു. ഇവര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നതായും സി.ബി.ഐ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെത്തുടര്‍ന്ന് വേള്‍ഡ് മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ 46 മെഡിക്കല്‍ കോളേജുകള്‍ക്ക് ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പുതുതായി കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വേള്‍ഡ് മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ 23 കോളേജുകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയത്.
Post Your Comments