അബുദാബി: രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ശൈഖ് സായിദാണ് യുഎഇയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനം 2018ലാണ്. അതിനാല്‍ 2018 ‘ശൈഖ് സായിദ് വര്‍ഷ’മായി ആചരിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ശൈഖ് സായിദ് അധികാരത്തില്‍ എത്തിയ ദിനത്തിന്റെ വാര്‍ഷികത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. 1966 ആഗസ്റ്റ് ആറിനാണ് ശൈഖ് സായിദ് അധികാരമേറ്റെടുത്തത്.
യുഎഇയുടെ വളര്‍ച്ചയക്ക് നിര്‍ണായക സംഭാവന നല്‍കിയത് ശൈഖ് സായിദാണ്. യു എ ഇ ലോക രാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി മാറിയത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. വിഭിന്നങ്ങളായ നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന വിവിധ എമിറേറ്റുകളെ ഏകീകരിച്ചാണ് ശൈഖ് സായിദ് യുഎഇ രൂപീകരിച്ചത്. പിന്നീട് അന്തരാഷ്ട്ര തലത്തില്‍ പ്രശംസ ഏറ്റുവാങ്ങിയ നിരവധി സംരംഭങ്ങള്‍ അദ്ദേഹം തുടങ്ങി. ലോകം ആധുനിക യുഗത്തിലെ വികസനങ്ങളുടെ തേരാളി എന്ന് ശൈഖ് സായിദിനെ വിശേഷിപ്പിച്ചിരുന്നു. യു എ ഇക്കു പുറമെ ഗള്‍ഫ്, അറബ് രാജ്യങ്ങളിലും അന്താരാഷ്ട്ര തലത്തിലും ശൈഖ് സായിദിന്റെ കാരുണ്യ സ്പര്‍ശം ഭരണ കാലഘട്ടത്തില്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ശൈഖ് ഖലീഫ സായിദ് വര്‍ഷ പ്രഖ്യാപന സന്ദേശത്തില്‍ അറിയിച്ചു.ശൈഖ് സായിദിന്റെ കാഴ്ചപ്പാടുകളാണ് തങ്ങള്‍ക്ക് കരുത്തുപകരുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു
ശൈഖ് സായിദ് ഭരണത്തില്‍ വന്നത് ഐക്യ യുഎഇയുടെ തുടക്കം കുറിക്കാന്‍ നിദാനമായി. പിന്നീട് യുഎഇ സാമൂഹിക പുരോഗതി കൈവരിക്കുന്നത് ലോകം വിസ്മയത്തോടെ നോക്കിയിരുന്നു. യുഎഇയുടെ ചരിത്രത്തില്‍ സുവര്‍ണലിപികള്‍ എഴുതപ്പെട്ട കാലഘട്ടമാണ് ശൈഖ് സായിദിന്റെത്. ഈ സന്ദേശം പുതുതലമുറയെ അനുസ്മരിപ്പിക്കാനായിട്ടാണ് ശൈഖ് സായിദ് വര്‍ഷം ആചരിക്കുന്നത്.
Post Your Comments