ഗുജറാത്ത് ; ഗുജറാത്തിൽ ശേഷിക്കുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഗുജറാത്ത് നിയമസഭാ മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഒഴിവുള്ള 3 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ബിജെപി കേന്ദ്ര അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ബൽവന്ത് സിങ് രാജ്പുത് എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. 121 അംഗങ്ങളുള്ള ബിജെപിക്ക് അമിത് ഷായുടെയും സ്‌മൃതി ഇറാനിയുടെയും വിജയം ഉറപ്പിക്കാം.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസിന്റെ സഥാനാർത്ഥി. എം എൽ എ മാരുടെ കൊഴിഞ്ഞുപോക്കും ശേഷിച്ച എംഎൽഎ മാരെ കർണാടകയിലേക്ക് മാറ്റിയതടക്കം ഏറെ കോളിളക്കം സൃഷ്‌ടിച്ച തിരഞ്ഞെടുപ്പാണിത്. ഒരാൾക്ക് ജയിക്കാൻ 45 വോട്ടാണ് വേണ്ടത്. 51 അംഗങ്ങളിലേയ്ക്ക് ചുരുങ്ങിയ കോൺഗ്രസ് കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമത്തിലാണ്. അവസാന നിമിഷം 2 എൻസിപി എംഎൽഎ മാർ കൂറുമാറിയതും കോൺഗ്രസ് ക്യാമ്പിൽ തലവേദന സൃഷ്ടിക്കുന്നുണ്ട്.
Post Your Comments