വാഷിംഗ്ടണ്‍: ചാരവൃത്തിയ്ക്ക് ചൈനീസ് ഡ്രോണുകള്‍ ഉപയോഗിക്കേണ്ടെന്ന് അമേരിക്ക. ചൈനീസ് നിര്‍മിത ഡ്രോണുകള്‍ക്ക് അടിയന്തിര വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതെന്നാണ് വിവരം.
ചൈനീസ് നിര്‍മിതമായ ഡ്രോണുകളില്‍ നിര്‍മാതാക്കള്‍ തന്നെ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചിട്ടുണ്ടാകുമോ എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പെന്റഗണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് പുതുതായി നിര്‍മിച്ചിട്ടുള്ള ഡ്രോണുകള്‍ ഉപയോഗിക്കുമ്പോള്‍ അത് നിലവില്‍ എവിടെയാണെന്ന് അറിയാനും, അതില്‍ നിന്നുള്ള ശബ്ദവും ചിത്രങ്ങളും വരെ റോക്കോഡ് ചെയ്യാനും നിര്‍മാതാക്കള്‍ക്ക് സാധിക്കുമെന്നാണ് വിവരങ്ങള്‍.
Post Your Comments