നയ്പിഡാവ്: മ്യാന്മറിലെ വടക്കൻ രാഖൈനിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ വംശഹത്യ നടന്നിട്ടില്ലെന്ന് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ സൈനിക നടപടി സംബന്ധിച്ച് െഎക്യരാഷ്ട്രസഭ അടക്കം അന്താരാഷ്ട്ര ഏജൻസികളുടെ വാദം നിരാകരിക്കുന്നതാണ് ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ട്.
വംശഹത്യ, മാനവികതെക്കതിരായ കുറ്റം എന്നിവക്കും തെളിവുകൾ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുള്ളത്. സൈനിക നടപടിയിൽ കൂട്ടബലാത്സംഗങ്ങളൊന്നും നടന്നിട്ടില്ലെന്നും, സൈനികാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് ഒറ്റപ്പെട്ട അതിക്രമങ്ങളാണെന്നും റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് വൈസ് പ്രസിഡൻറ് മിയൻ സവെ വ്യക്തമാക്കി.
Post Your Comments