ദുബായ്: വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്ന് വിറ്റ 22 വെബ്സൈറ്റുകള്‍ റാസ് അല്‍ ഖൈമ പോലീസ് അടച്ചുപൂട്ടി.
മയക്കുമരുന്നുകള്‍ പ്രോല്‍സാഹിപ്പിക്കുന്ന വെബ്സൈറ്റുകള്‍ കണ്ടെത്താന്‍ പ്രത്യേക ഇലക്ട്രോണിക് പട്രോള്‍ ടീം റാസ് അല്‍ ഖൈമ പോലീസ് രൂപീകരിച്ചിട്ടുണ്ട്. ഈ ടീമിന്റെ സഹായത്തോടെ സംശയം തോന്നുന്ന വെബ്സൈറ്റുകള്‍ സ്ഥിരമായി നിരീക്ഷിക്കുകയും വിവിധ തരത്തിലുള്ള മയക്കു മരുന്നുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന വെബ്സൈറ്റുകള്‍ കണ്ടെത്തുകയുമായിരുന്നു,
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി മയക്കു മരുന്ന് പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു റാസ് അല്‍ ഖൈമ പോലീസിന്റെ ആന്റി നാര്‍കോട്ടിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അദ്നാന് അലി അല്‍ സാബി രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.
Post Your Comments