Latest NewsIndiaNews

മദ്യപിച്ചും മയക്കുമരുന്നടിച്ചും യുവാക്കള്‍ക്കൊപ്പം രാത്രി ജീവിതം ആഘോഷമാക്കിയ പെണ്‍കുട്ടികള്‍: പെണ്‍കുട്ടികളെ പൊലീസ് പിടികൂടി : പിടികൂടിയവരില്‍ വമ്പന്‍മാരുടെ മക്കള്‍

 

മുംബൈ: മദ്യപിച്ചും മയക്കുമരുന്നടിച്ചും യുവാക്കള്‍ക്കൊപ്പം രാത്രി ജീവിതം ആഘോഷമാക്കിയ പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ പല പ്രമുഖരുടേയും മക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുംബൈ നൈറ്റ് ക്ലബ്ബില്‍ ആഘോഷം പൊടി പൊടിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് എത്തിയത്. ഒപ്പം നര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥരും. ഡാന്‍സ് ബാറിലെ റെയ്ഡില്‍ കുടുങ്ങിയത് 70 പുരുഷന്മാരാണ്. 17 പെണ്‍കുട്ടികളും പൊലീസ് പിടിയിലായി.

കാര്‍ണിവല്‍ റെസ്റ്റോറന്റ് ബാറിലായിരുന്നു റെയ്ഡ്. മദ്യപിച്ചും മയക്കുമരുന്നടിച്ചും ആഘോഷിക്കുകയായിരുന്നു യുവതികള്‍. ഇവരെ ഓരോന്നായി പൊലീസ് പിടികൂടി വാനില്‍ കയറ്റി. പല ഉന്നതരും കുടുങ്ങി. മുഖം മറച്ചാണ് ഇവരെല്ലാം പൊലീസ് വാനില്‍ കയറിയത്. വമ്പന്മാരുടെ താവളത്തിലെ റെയ്ഡ് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

ഡാന്‍സ് ബാറുകളില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇത് ശരിവയ്ക്കുന്ന വിവരങ്ങള്‍ കാര്‍ണിവല്ലിലെ റെയ്ഡില്‍ കിട്ടിയെന്നാണ് സൂചന. വരും ദിവസങ്ങളിലും മുംബൈയിലെ മറ്റ് ഡാന്‍സ് ബാറുകള്‍ റെയ്ഡ് നടത്താനാണ് പൊലീസ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button