Latest NewsKerala

രാഷ്ട്രീയ ആക്രമണം: മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അക്രമസംഭവത്തില്‍ പ്രതികരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തിലെത്തുന്നു. ചൊവ്വാഴ്ച കേരളത്തിലെത്തും. ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവും ബിജെപി ഓഫീസ് ആക്രമണവുമാണ് സംഘം അന്വേഷിക്കുക. നാലു ദിവസം തെളിവെടുക്കും.

മനുഷ്യാവകാശ കമ്മീഷന്റെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് നാളെ കേരളത്തിലെത്തുക. അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും അന്വേഷണ സംഘത്തിന് നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button