ദുബായ്: ദുബായില്‍ പെൺവാണിഭ കേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ട മലയാളി യുവതി നാട്ടിലേക്കു മടങ്ങി. അൽഐനിലെ പെൺവാണിഭ കേന്ദ്രത്തിൽനിന്നു മലയാളി യുവതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. 35,000 രൂപ ശമ്പളത്തിൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഏജന്റ് തന്നെ ഷാർജയിൽ എത്തിച്ചതെന്നു പെൺകുട്ടി പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അനസ് എന്ന
ആളാണ് ഏജന്റ്.
വിമാനത്താവളത്തിൽ ദീപ എന്ന സ്ത്രീയാണ് തന്നെ സ്വീകരിച്ചത്. ഈ സംഘത്തിലുള്ള സ്ത്രീയായിരുന്നു ഇവര്‍. ഇവരുടെ താവളത്തിലെത്തിയപ്പോഴാണു ചതി മനസ്സിലായത്. സഹകരിക്കാൻ വിസമ്മതിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും ചെയ്തതായി യുവതി പറഞ്ഞു. അവസാനം, സംഭവമറിഞ്ഞ നാട്ടുകാരിൽ ചിലർ ഇടപാടുകാരെന്ന വ്യാജേന ഇവിടെയെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.
Post Your Comments