KeralaLatest NewsNews

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വെറും കെട്ടുകഥ : കുമ്മനം

തിരുവനന്തപുരം: ബിജെപി അക്രമം നടത്തുമെന്ന രീതിയിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വെറും കെട്ടുകഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇങ്ങനെയൊരു റിപ്പോര്‍ട്ട് വന്നിരുന്നെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കുമ്മനം ചോദിച്ചു.

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് ഇന്റലിജിന്‍സ് മുന്നറിയിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് കുമ്മനം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കേവലം ഒരു പക്ഷത്തെ മാത്രം കുറ്റക്കാരാക്കാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉപയോഗിക്കുന്നുവെന്നും കുമ്മനം കുറ്റപ്പെടുത്തി. മെഡിക്കല്‍ കോഴ വിവാദത്തില്‍ കുരുങ്ങിപ്പോയ ബിജെപി, അതില്‍ നിന്ന് എല്ലാവരെയും ശ്രദ്ധതിരിപ്പിക്കാനായി തെറ്റായ നടപടികളിലേക്ക് നീങ്ങുമെന്ന രീതിയിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button