കൊല്ലം: രുചികരമായ ഭക്ഷണം മിതമായ വിലയ്ക്ക് നല്‍കിയിരുന്ന ഇന്ത്യന്‍ കോഫി ഹൗസുകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജിഎസ്ടി നികുതി 12 ശതമാനമായി വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പ്രതിവര്‍ഷം 34 ലക്ഷം രൂപ നികുതി നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 8.5 കോടിരൂപയോളമാണ് നികുതിയായി നൽകേണ്ടത്. ഇതിനായുള്ള പണം കോഫി ഹൗസുകളുടെ വരുമാനത്തില്‍ നിന്നും കണ്ടെത്തണം.
ഇതേ തുടര്‍ന്ന് ആവശ്യ സാധനങ്ങള്‍ക്ക് വിലകൂട്ടാന്‍ അധികൃതർ നിര്‍ബന്ധിതമായി . 40 രൂപയായിരുന്ന ഉച്ചയൂണിന് ഇപ്പോള്‍ 45രൂപയാണ്. സാധനങ്ങള്‍ക്ക് വിലകൂടിയതോടെ ഹോട്ടലിലെത്തിയിരുന്ന സ്ഥിരം ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞ് തുടങ്ങി. ഇത് ബിസിനസിനെ കാര്യമായി ബാധിച്ചു. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഹൗസിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ജിഎസ്ടിയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അധികൃതര്‍. ഇത്മായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കോഫി ഹൗസ് അധികൃതര്‍ നിവേദനം നല്‍കും. കഴിഞ്ഞവര്‍ഷം വരെയുള്ള വിറ്റുവരവ് 48 കോടിയായിരുന്നു. വരുമാനത്തില്‍ ഇടിവുണ്ടായിരിക്കുന്നതിനാല് പല യൂണിറ്റുകളും ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. താത്കാലിക ജീവനക്കാരില്‍ നല്ലൊരുശതമാനവും പിരിഞ്ഞുപോയി. പുതുതായി ആരംഭിച്ച ശാഖകളില്‍ നിലവിലുള്ള ശാഖകളില്‍ നിന്നു ജീവനക്കാരെ നിയമിച്ചതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിഭാരം വര്‍ധിച്ചു. ഇതിനാല്‍ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് ഇന്ത്യന്‍ കോഫിഹൗസിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെ ഏല്‍പ്പിക്കാനുള്ള ശ്രമം നടന്നത്.
Post Your Comments