KeralaLatest NewsNewsIndiaInternational

രണ്ടുലക്ഷം മാടുകളെ ഇറക്കുമതി ചെയ്യും; യുഎഇ

ദുബൈ: ഇസ്ലാം മതവിശ്വാസികളുടെ ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷത്തോളം മാടുകളെ ഇറക്കുമതി ചെയ്യുമെന്ന് യുഎഇ അറിയിച്ചു. പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗസ്മരണയിലാണ് മൃഗബലി നടത്തുന്നത്.

സോമാലിയ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാടുകളില്‍ അസുഖബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യുഎഇയുടെ പുതിയ തീരുമാനം. ഇന്ത്യയില്‍ നിന്നും മാടുകളെ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് നേരത്തെ ഇത്തരത്തില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മാത്രമല്ല, ഈ രാജ്യങ്ങളില്‍ നിന്നുമുള്ള മാടുകള്‍ക്ക് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം ആടുമാടുകളെയാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ ആവശ്യം വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button