കൊടുങ്ങല്ലൂര്‍: ബി.ജെ.പി നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്തെ കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ കോളിളക്കം സൃഷ്ടിച്ച കള്ളനോട്ടടി കേസില്‍ കാര്യമായ അന്വേഷണമൊന്നും ഇപ്പോള്‍ നടക്കുന്നില്ല.നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതിനപ്പുറത്തേക്ക് കേസിന് വ്യാപ്തിയില്ലെന്നും അറസ്റ്റിലായവര്‍ക്ക് പുറമെ കേസില്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.
അറസ്റ്റിലായ ബി.ജെ.പി നേതാക്കള്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാജീവ്, സഹോദരന് രാഗേഷ്, ഇവരുടെ പിതാവ് ഹര്ഷന്, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവില് നവീന്‍, രാജീവിനെ തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച അലക്സ് എന്നിവരെ ൈക്രംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
Post Your Comments