ലക്നോ: ഭീകരര്‍ക്ക് രഹസ്യ താവളമൊരുക്കിയിരുന്ന ബംഗ്ലാദേശ് ഭീകരനെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കുടേസരയില്നിന്ന് അറസ്റ്റ് ചെയ്തു. ആന്റി ടെററിസ്റ്റ് സ്ക്വാഡ്(എടിഎസ്) ആണ് അന്‍സാറുള്ള ബംഗ്ലാ ടീം(എബിടി) എന്ന ഭീകരസംഘടനയില്‍ അംഗമായ അബ്ദുള്ള എന്ന ആളെ അറസ്റ്റ് ചെയ്തത്. വ്യാജ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും സംഘടിപ്പിച്ച ഇയാൾ 2011 മുതല്‍ സഹാരന്‍പുരിലെ ദേവ്ബന്ദ് മേഖലയില്‍ താമസിച്ചുവരുകയായിരുന്നു.
കൂടാതെ ഇയാൾ ബംഗ്ലാദേശില്‍നിന്നുള്ള ഭീകരര്‍ക്കു വ്യാജ തിരിച്ചറിയല്‍ രേഖയും ഒളിയിടങ്ങളും സംഘടിപ്പിച്ചുകൊടുത്തിരുന്നു. അല്‍ ക്വയ്ദയില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു രൂപീകരിച്ച ഭീകര സംഘടനയാണ് എബിടി. ദേവ്ബന്ദ് സ്വദേശിയായ ഫൈസാന്‍ എന്നയാളുടെ സഹായത്തോടെയാണു വ്യാജ തിരിച്ചറിയല്‍ രേഖകൾ ഉണ്ടാക്കിയിരുന്നതെന്നു ഇയാൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു. എന്നാൽ പൊലീസിന് ഫൈസാനെ കണ്ടെത്താൻ കഴിഞ്ഞില്ല.
Post Your Comments