ന്യൂസ് സ്റ്റോറി
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ കരുത്താര്‍ജിച്ച് ആർക്കും ചോദ്യം ചെയ്യാനാവാത്ത ശക്തി കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ പാർട്ടികൾ. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് വെങ്കയ്യ നായിഡു കനത്ത ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്യാനാവാത്ത ശക്തികേന്ദ്രമായി മാറിയത് പ്രതിപക്ഷത്തെയാകെ ദുര്‍ബലപ്പെടുത്തുന്നു. കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനായി പ്രതിപക്ഷം ഇതുവരെ തുടര്‍ന്നിരുന്ന നടപടികള്‍ ഇനി വിലപ്പോവില്ലെന്ന ചിന്ത തന്നെ കോൺഗ്രസിനെ അങ്കലാപ്പിലാക്കുന്നു.
2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസ്സിന് ഇല്ലെന്നാണ് പലരുടെയും കണക്കുകൂട്ടൽ. നിതീഷ് കുമാര്‍ കൂടി ബിജെപി. പാളയത്തിലെത്തിയതോടെ, മൂന്നാംമുന്നണിയും അപ്രസക്തമായി.രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍ എന്നീ നാല് താക്കോല്‍സ്ഥാനങ്ങളും ബിജെപിയുടെ കയ്യിലായി. ലോക്സഭയിലും രാജ്യസഭയിലും ഉള്ള ഭൂരിപക്ഷവും അവര്‍ക്കു കൂടുതൽ ആത്മ വിശ്വാസം ഉണ്ടാക്കുന്നു. ഇതുവരെ രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ധനകാര്യബില്ലുകള്‍ പാസ്സാക്കുന്നതിലായിരുന്നു കേന്ദ്രം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയിരുന്നത്.
എന്നാൽ ആ സാഹചര്യവും ഇപ്പോൾ മാറിയിരിക്കുകയാണ്.രാജ്യസഭയുടെ അധ്യക്ഷനാണ് ഉപരാഷ്ട്രപതി. ഭൂരിപക്ഷമില്ലെന്നത് മാത്രമല്ല, അധ്യക്ഷപദവിയും നഷ്ടമായതോടെ, കോൺഗ്രസ് ആകെ അങ്കലാപ്പിലാണ്.പ്രതിപക്ഷ കക്ഷികളുടെ അനൈക്യം കോൺഗ്രസിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.പ്രതിരോധിക്കാന്‍ പോലും ആവതില്ലാതെയായിരിക്കുകയാണ് ഇന്ത്യ 70 വർഷം ഭരിച്ച പാർട്ടിക്ക്.0 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ആര്‍എസ്‌എസ് ബിജെപി പശ്ചാത്തലത്തിലുള്ളവര്‍ അവരോധിക്കപ്പെട്ടു. ആദ്യത്തെ പരമോന്നതമായ മൂന്നു പദവികളിലും അവര്‍ണ്ണ ഹിന്ദുക്കള്‍.
70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം മുഴുവന്‍ ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു കോൺഗ്രസ്. രണ്ടുതവണ ആര്‍എസ്‌എസിനെ നിരോധിച്ചു. എന്നാൽ ഇന്ന് വഴിയാധാരമായത് കോണ്‍ഗ്രസും കമ്യൂണിസ്റ്റും. കൂടാതെ നരേന്ദ്രമോദി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളോട് പ്രതികരിക്കുന്നതു മാത്രമായി പ്രതിപക്ഷ രാഷ്ട്രീയ തന്ത്രം.ഇന്ത്യന്‍ രാഷ്ട്രീയം തിരുത്തിയെഴുതപ്പെട്ടു കഴിഞ്ഞു. 2014 ന്റെ ദൗത്യം ഇപ്പോഴാണ് പൂര്‍ണ്ണമായത്. കേവലം മൂന്ന് വര്‍ഷംകൊണ്ട് മോദി ഇന്ത്യയുടെ പ്രതിച്ഛായ മാറ്റി.
അന്താരാഷ്ട്ര രംഗത്ത്, ഒരതികായനായി മോദി ഏറ്റവും അറിയപ്പെടുന്ന ആദരിക്കപ്പെടുന്ന ചുരുക്കം നേതാക്കളുടെ പട്ടികയിലാണദ്ദേഹം ഇന്ന്.പിന്നിട്ട മൂന്നു വര്‍ഷക്കാലവും അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ശ്രദ്ധനേടിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാഹുലിന്റെ ദുർബലമായ നേതൃത്വത്തിൽ കോൺഗ്രസ് അടിപതറുമ്പോൾ, കരുത്തരായ അതികായന്മാരുടെ നേതൃത്വത്തിൽ ബിജെപി ഇന്ത്യയുടെ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നു.
Post Your Comments