
ലണ്ടൻ: ലോക അത്‌ലറ്റിക് മീറ്റിൽ ഇന്ത്യക്ക് നിരാശയോടെ തുടക്കം. പുരുഷൻമാരുടെ 400 മീറ്റർ ഹീറ്റ്സിൽ മലയാളി താരം മുഹമ്മദ് അനസും 100 മീറ്ററിൽ ദ്യുതി ചന്ദും ആദ്യ റൗണ്ടിൽ പുറത്തായി. 45.98 സെക്കൻഡിൽ ഓടിയെത്തിയ അനസ് 33-ാമതായാണ് മത്സരം പൂർത്തിയാക്കിയത്. 100 മീറ്റർ ഹീറ്റ്സിൽ 12.07 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദ്യുതി ചന്ദ് ഹീറ്റ്സിൽ 38-ാം സ്ഥാനത്തായി.
Post Your Comments