Latest NewsKeralaNews

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പി.സി.ജോര്‍ജ്

 

തിരുവനന്തപുരം: പി സി ജോര്‍ജ് എം എല്‍ എയുടെ വ്യത്യസ്ത രൂപത്തിലുള്ള ഫോട്ടോയാണു കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ഉത്തരേന്ത്യന്‍ രീതിയില്‍ വസ്ത്രം ധരിച്ച പിസി ജോര്‍ജിന്റെ ചിത്രമായിരുന്നു അത്. എന്നാല്‍ ഇതു ഫോട്ടോഷോപ്പാണോ എന്ന ആശങ്കയായിരുന്നു പലര്‍ക്കും. അതിനു ഉത്തരം പി സി ജോര്‍ജ് തന്നെ പറയുന്നത് ഇങ്ങനെ. എന്റെ തല വെട്ടി ഫോട്ടോഷോപ്പില്‍ വയ്ക്കാം എന്നാല്‍ ഇതു പോലെ ഒരു വയര്‍ നിങ്ങള്‍ക്ക് വേറേ കിട്ടുമോ. കേരള നിയമസഭയുടെ എത്തിക്സ് ആന്‍ഡ് പ്രിവിലേജ് കമ്മറ്റിയുടെ പഠനയാത്രയുടെ ഭാഗമായി എടുത്ത ചിത്രമായിരുന്നു അത്. പലരും ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനിടയ്ക്കു പരമ്പരാഗത വസ്ത്രങ്ങളൊക്കെ ധരിച്ചു നില്‍ക്കുന്ന ഫോട്ടോകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അതുമാത്രമല്ല വളരെ മനോഹരമായതും സമ്പുഷ്മായതുമായ ചരിത്രമുള്ള നാടാണു രാജസ്ഥാന്‍.

അവരുടെ സംസ്‌കാരം ഇന്ത്യയില്‍ വളരെയധികം വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. വസ്ത്രങ്ങളുടെ കാര്യത്തിലാണെങ്കിലും, കലയുടെ കാര്യത്തിലാണെങ്കിലും ഉത്സവങ്ങളുടെ കാര്യത്തിലാണെങ്കിലുമൊക്കെ ഈ വ്യത്യസ്തത കാണാന്‍ കഴിയും. എല്ലാം വളരെ കളര്‍ഫുള്‍ ആണ്. നിറങ്ങളോട് അവര്‍ക്ക് വലിയ ഇഷ്ടമാണ്. അത് അവരുടെ വസ്ത്രധാരണത്തിലും കാണാം. ആഭരണങ്ങളിലും കാണാം. വളരെ ഭംഗിയായിട്ടാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുപോലെ അവ നിറമുള്ളതുമാണ്. ആ വസ്ത്രങ്ങള്‍ കണ്ടാല്‍ ഒന്നു ഇട്ടുനോക്കാന്‍ ആര്‍ക്കാണ് തോന്നാത്തത് എനിക്കും കൗതുകം തോന്നി. പിന്നെ ഒന്നും നോക്കിയില്ല. മേല്‍ വസ്ത്രങ്ങളൊക്കെ ഇട്ട് വാളും വച്ച് രണ്ട് ഫോട്ടോയങ്ങ് എടുക്കുകയായിരുന്നു എന്ന് പി.സി ജോര്‍ജ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button