MollywoodLatest NewsCinemaMovie SongsEntertainment

അഡ്മിന്‍ ദുരുപയോഗം ചെയ്തു; എഫ്ബി പേജ് ഒഴിവാക്കി പാര്‍വതി

അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി തന്റെ എഫ്ബി പേജ് ഒഴിവാക്കുകയാണെന്ന് അറിയിക്കുന്നു. ഫേസ്ബുക്ക് പേജ് അഡ്മിന്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് താന്‍ ആരംഭിച്ച പേജ് ഒഴിവാക്കുന്നുവെന്ന് പാര്‍വതി അറിയിച്ചു. പ്രമോട്ട് ചെയ്യാന്‍ കിട്ടുന്ന പോസ്റ്റുകള്‍ അവര്‍ മാനേജ് ചെയ്യുന്ന പേജുകളില്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്തത് തെറ്റായെന്നും ഇത് വഞ്ചനയാണെന്നും പാര്‍വതി ആരോപിക്കുന്നു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പാര്‍വതി ഇക്കാര്യം അറിയിച്ചത്.

പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാര്‍വതി.റ്റി എന്ന പേരില്‍ എനിക്ക് ഒരു പേജ് ഉണ്ടായിരുന്നു. പേജ് വെരിഫൈഡും ആയതാണ്. പക്ഷേ ഇന്ന് ഞാനാപേജ് ഡിലീറ്റ് ചെയ്യുകയാണ്. richy yeshudas ആണ് എന്നോട് പേജ് മാനേജ് ചെയ്യാമെന്നും വെരിഫൈ ചെയ്യാമെന്നും പറഞ്ഞത്. അതില്‍ എനിക്ക് താല്പര്യമില്ലെന്ന് അന്ന് തന്നെ ആ കുട്ടിയോട് പറഞ്ഞു.

പല തവണ പറഞ്ഞപ്പോള്‍ ശരി എന്ന് സമ്മതിച്ചു.അങ്ങനെ പേജ് വെരിഫൈ ചെയ്യാനുള്ള പ്രോസസ് തുടങ്ങി. ആദ്യം റിച്ചിയെ അഡ്മിന്‍ ആക്കി. റിച്ചി എന്റെ അനുവാദമില്ലാതെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. പ്രൊഫൈലില്‍ ഇടുന്നത് മാത്രമേ ഷെയര്‍ ചെയ്യാവു എന്നും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ പ്രൊഫൈലില്‍ മാത്രം മതി എന്നും ഞാന്‍ അറിയിച്ചിരുന്നു വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നതുകൊണ്ട് പ്രൊഫൈലിലാണെങ്കില്‍ എനിക്ക് ഒരു നിയന്ത്രണമുണ്ടാകും അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞിരുന്നത്.

ഇന്നലെ ദിലീപ് വിഷയത്തിലും ഇന്ന് സരിതാ നായരുടെയും ഒരു പോസ്റ്റ് എന്റെ പേജില്‍ നിന്ന് ഷെയറായി. Vinu Janardhanan പറഞ്ഞാണ് ദിലീപ് പോസ്റ്റിന്റെ കാര്യം ഞാനറിഞ്ഞത്. ഞാന്‍ നോക്കിയപ്പോള്‍ പോസ്റ്റില്ല. ഇന്ന് സരിത വിഷയത്തിലെ പോസ്റ്റ് Sunala Sasidharan ഉം. ഞാന്‍ അറിയാതെ, എന്റെ അനുവാദമില്ലാതെ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് എന്റെ കൈയില്‍ കിട്ടുമ്ബോഴേക്കും പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ചപ്പോള്‍, പേജ് വെരിഫൈ ചെയ്യുന്നതിന്റെ പേരില്‍ richy yeshudas ആണ് ഈ ഫ്രോഡ് വേല ചെയ്തതെന്ന് മനസിലാക്കാന്‍ സാധിച്ചു.

ഞാന്‍ വിളിച്ചപ്പോള്‍ അറിയാതെ പറ്റിയതാണെന്ന്. ഏതായാലും ഇനിയും ഇങ്ങെനെ അറിയാതെ പറ്റുന്നത് എന്നെ കുഴപ്പത്തിലാക്കും എന്നുള്ളതുകൊണ്ട് ഞാന്‍ പേജ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. ഇവര്‍ക്ക് പ്രൊമോട്ട് ചെയ്യാന്‍ കിട്ടുന്ന പോസ്റ്റുകള്‍ ഇവര്‍ മാനേജ് ചെയ്യുന്ന പേജുകളില്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്തത് തെറ്റാണ് എന്ന് മാത്രമല്ല ഫ്രോഡ് ഏര്‍പ്പാടാണ്. ഞാന്‍ ഉണ്ടാക്കിയ പേജ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

വെരിഫൈ ചെയ്ത് തന്നതിന്റെ പേരില്‍ അവര്‍ എനിക്ക് വേണ്ടി സംസാരിക്കാനും തുടങ്ങി. പ്രൊമോട്ട് ചെയ്തുകൊടുക്കാന്‍ ഏറ്റെടുക്കുന്നവരോടുള്ള ഉത്തരവാദിത്വം എനിക്ക് മനസിലാകും. പക്ഷേ നിങ്ങളെ വിശ്വസിച്ചവരെ ബോധപൂര്‍വം ചതിക്കുന്നത് തെറ്റാണ്. ഇവരെ അഡ്മിനുകളാക്കി വെച്ച്‌ കൊണ്ട് മുന്നോട്ട് പോകാന്‍ പറ്റാത്തതുകൊണ്ട് പേജ് തന്നെ ഡിലീറ്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button