അബുദാബി: താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും,അവിവാഹിതരായ ചെറുപ്പക്കാർക്കും യുഎഇ സർക്കാർ കുറഞ്ഞ നിരക്കിൽ വീട് വാടകയ്ക്ക് നൽകുന്നു. ഇന്നലെയാണ് അബുദാബി മുനിസിപ്പാലിറ്റി വലിയ ഭൂരിപക്ഷം ജന വിഭാഗങ്ങൾക്ക് ആശ്വാസകരമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. മുനിസിപ്പൽ അഫയേഴ്‌സ് ആൻഡ് ടൂറിസ്റ്റ് ഡിപ്പാർട്മെന്റാണ് ഇത്തരത്തിലൊരു നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഉയർന്ന നിലവാരത്തിലുള്ള വീടുകളായിരിക്കും പദ്ധതിക്കായി ഉപയോഗപ്പെടുത്തുക. ഇതിനായി ആവശ്യമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാനും നിലവിലുള്ളവയിൽ മാറ്റം വരുത്താനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിമാസം നിശ്ചിത വരുമാനമുള്ള കുടുംബങ്ങൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുന്നത് നിലവിൽ ഭൂരിഭാഗം കുടുംബങ്ങളും വരുമാനത്തിന്റെ ഭൂരിഭാഗവും വാടകയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
Post Your Comments