ബെംഗളൂരു: കഴിഞ്ഞ നാല് ദിവസമായി കര്‍ണാടക ഊര്‍ജമന്ത്രി ശിവകുമാറിന്റെ വീട്ടില്‍ തുടര്‍ന്നുവന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് അവസാനിച്ചു. 15 കോടി രൂപയുടെ ആഭരണങ്ങളടക്കം 300 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെയും കര്‍ണാടകയിലെയും 66 ഇടങ്ങളില്‍ ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ശനിയാഴ്ച വൈകിട്ടോടെയാണ് അവസാനിച്ചത്.
പിടിച്ചെടുത്തതില്‍ 100 കോടിയോളം രൂപ മന്ത്രിയുടെയും ബന്ധുക്കളുടെയും പേരിലുള്ളതാണ്. ബാക്കി 200 കോടി ബിനാമി പേരുകളിലുമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച തടയുന്നത് ലക്ഷ്യമിട്ട് ഗുജറാത്തിലെ 44 സാമാജികരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ ശിവകുമാറാണ് കോൺഗ്രസ് നേതൃത്വത്തെ സഹായിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു ശിവകുമാറിന്റെ വീട്ടിൽ റൈഡ് നടന്നത്. നിയമത്തിനും ഭരണഘടനയ്ക്കും എതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സത്യം ആര്‍ക്കും ഒളിച്ചുവയ്ക്കാനാകില്ലെന്നുമായിരുന്നു ശിവകുമാർ ഈ വിഷയത്തിൽ പ്രതികരിച്ചത്.
Post Your Comments