Latest NewsNewsTechnology

കീവണ്‍ ലിമിറ്റഡ് എഡിഷന്‍ ഫോണുമായി ബ്ലാക്ക്ബെറി ഇന്ത്യയില്‍

ബ്ലാക്ക്ബെറി തങ്ങളുടെ ഫ്ലാഗ്ഷിപ് ഹാന്‍ഡ്സെറ്റായ ‘ബ്ലാക്ക്ബെറി കീവണ്‍ ‘ ലിമിറ്റഡ്‌ എഡിഷന്‍ ബ്ലാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 39,990 രൂപയാണ് ഒപ്റ്റിമസ് നിര്‍മിക്കുന്ന ഫോണിന് വില. ആമസോണിലൂടെ മാത്രമായി ഓഗസ്റ്റ്‌ 8 മുതല്‍ ഫോണ്‍ ലഭ്യമാകും. ഡ്യുവല്‍ സിം കാര്‍ഡ്‌ സംവിധാനത്തോടെ വരുന്ന ആദ്യത്തെ ബ്ലാക്ക്ബെറി ഫോണാണ് കീവണ്ണിന്റെ ഇന്ത്യന്‍ എഡിഷന്‍. ഈ സ്മാര്‍ട്ട്‌ ഫോണിനൊപ്പം വോഡഫോണ്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് 75 ജിബി ഇന്റര്‍നെറ്റ് ഡേറ്റ സൗജന്യമായി ലഭിക്കും.

ബ്ലാക്ക്ബെറി ഫെബ്രുവരിയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കീവണ്‍ ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ഫോണ്‍ ലഭ്യമാണ്. 4.5 ഇഞ്ച്‌ പോറലിനെ ചെറുക്കുന്ന ഐപിഎസ് ഫുള്‍ എച്ച്ഡി (1080×1920 പിക്സല്‍) റസലൂഷനും 433 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുമുള്ള ഡിസ്പ്ലേയോട് കൂടിയാണ് ബ്ലാക്ക്ബെറി കീവണ്‍ ലിമിറ്റഡ് എഡിഷന്‍ ബ്ലാക്ക് വരുന്നത്.

ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ട്‌ അടിസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണിന് ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസറാണ് കരുത്ത് പകരുന്നത്. ഇത് 4 ജിബി റാമുമായും അഡ്രിനോ 506 ജിപിയുമായും ക്ലബ് ചെയ്തിരിക്കുന്നു. 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് കീവണ്‍ വരുന്നത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി 2 ടിബി വരെ വര്‍ധിപ്പിക്കാം. 3 ജിബി റാമും 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് ഇതിന്റെ യുഎസ് പതിപ്പ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button