Latest NewsIndiaNews

അസ്​ലം വാനി അറസ്റ്റില്‍

ശ്രീനഗര്‍: അസ്​ലം വാനി (36) അറസ്റ്റില്‍. വിഘടനവാദികള്‍ക്ക്​ ഹവാല പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇടനിലക്കാരന്‍ അസ്​ലം വാനി അറസ്റ്റിലായത്. എന്‍ഫോഴ്​സ്മെന്റ് ​ ഡയറക്​ടറേറ്റും പോലീസും ചേര്‍ന്ന് ശ്രീനഗറില്‍ നിന്നാണ്​ വാനിയെ​ അറസ്റ്റു ചെയ്തത്​. ഇൗ മാസം​ 14 വരെ വാനിയെ റിമാന്‍ഡ്​ ചെയ്​തു. പത്തു​ വര്‍ഷം മുമ്പു​ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്. കഴിഞ്ഞ 26ന് സംഭവത്തില്‍ വിഘടനവാദി നേതാവ്​ ഷബീര്‍ ഷായെ​ അറസ്റ്റ്​ ചെയ്​തിരുന്നു.

പലതവണ ചോദ്യംചെയ്യലിന്​ ഹാജരാകണമെന്നു​ ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ്​ അസ്​ലം വാനിക്ക്​ നോട്ടീസ്​ അയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്​ എന്‍ഫോഴ്​സ്​മെന്റ് ഡല്‍ഹി ഹൈകോടതിയില്‍നിന്ന്​ ജാമ്യമില്ലാ വാറന്‍റ്​ സമ്പാദിച്ചതിനു​ പിന്നാലെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. 2005 ആഗസ്​റ്റില്‍ 65 ലക്ഷം രൂപയുമായി വാനി പിടിയിലായിരുന്നു. ഇതില്‍ 50 ലക്ഷം രൂപ ഷബീര്‍ ഷാക്ക്​ നല്‍കാനുള്ളതാണെന്ന്​ വാനി വെളിപ്പെടുത്തിയിരുന്നു.

ജയ്​ശെ മുഹമ്മദ്​ നേതാവ്​ അബൂബക്കറിന് 10 ലക്ഷം രൂപ​ നല്‍കാനാണെന്നും അഞ്ചു​ ലക്ഷം തന്റെ കമീഷനാണെന്നുമായിരുന്നു വെളിപ്പെടുത്തല്‍. 2.25 കോടി ഷബീര്‍ ഷാക്ക്​ പലതവണയായി കൈമാറിയിട്ടുണ്ടെന്നും വാനി പൊലീസിനോട്​ പറഞ്ഞു. ഇതേതുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ കഴിഞ്ഞ ദിവസം ഷബീറിനെയും ഏഴു​ വിഘടന വാദികളെയും അറസ്​റ്റ്​ ചെയ്​തത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button