സോപോര്‍: ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ച രണ്ടു മണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ അഞ്ചു മണിക്കാണ് അവസാനിച്ചത്.
കീഴടങ്ങാന്‍ തീവ്രവാദികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങാതെ വന്നതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസുകാരന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് കൂടുതല്‍ തീവ്രവാദികളുണ്ടോയെന്ന് സൈന്യം പരിശോധിച്ച് വരികയാണ്. തീവ്രവാദികളില്‍ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
Post Your Comments