വാഷിംഗ്ടണ്‍: യുഎസ് ഭരണകൂടത്തില്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍കക് നിയമനം. നീല്‍ ചാറ്റര്‍ജി (ഫെഡറല്‍ എനര്‍ജി റെഗുലേറ്ററി കമ്മീഷന്‍)നിലും, കൃഷ്ണ ആര്‍ ഉര്‍സ് (പെറു അംബാസിഡര്‍), വിശാല്‍ അമീന്‍ (വൈറ്റ് ഹൗസ് ഇന്റലക്ച്വല്‍ എന്‍ഫോഴ്‌സ്‌മെന്റ് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നിയമനത്തതിന് സെനറ്റ് സ്ഥിരീകരണം നല്‍കി.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ത്തിവെച്ച പദ്ധതികളിലൊന്നായ വാതക്കുഴല്‍ പദ്ധതി ഉള്‍പ്പടെയുള്ളവയാണ് ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കാനഡയില്‍ നിന്ന് ടെക്‌സസിലേക്ക് എണ്ണ എത്തിക്കുന്ന പദ്ധതിയാണിത്. അമേരിക്കയുടെ ഊര്‍ജനയം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായാണ് നില്‍ ചാറ്റര്‍ജിയുടെ നിയമനം. നിലവില്‍ യുഎസ് ഹൗസ് ജുഡീഷ്യറി കമ്മറ്റിയിലെ സീനിയര്‍ സീനിയര്‍ കൗണ്‍സിലറാണ് വിശാല്‍ അമീന്‍.
Post Your Comments