ഡല്‍ഹി : വിദ്യാര്‍ഥികളില്‍നിന്നും കൂടുതല്‍ വിലയീടാക്കി പുസ്തകം വിറ്റിരുന്ന സ്കൂളുകളുടെ നീക്കത്തിന് തടയിട്ട് എന്‍സിഇആര്‍ടി. ഇനിമുതല്‍ ഓരോ ക്ലാസിലേക്കുമുള്ള പുസ്തകം നേരിട്ട് വാങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ഇതിനായി പ്രത്യേക വെബ്സൈറ്റ് ഈമാസം നിലവില്‍വരുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇതോടെ സ്കൂളുകളുടെ അനധികൃത പുസ്തക വില്‍പനയ്ക്ക് അവസാനവുമാകും. എന്‍സിഇആര്‍ടി പുസ്തകങ്ങളെക്കാള്‍ നാലും അഞ്ചും മടങ്ങാണ് സ്വകാര്യ പബ്ലിഷേഴ്സ് ഈടാക്കുന്നത്. ഇനിമുതല്‍ സ്കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും പുസ്തകത്തിന് ഓര്‍ഡര്‍ നല്‍കിയാല്‍ അവ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിക്കും.
നിലവില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അംഗീകൃത ഏജന്‍സികള്‍ വഴിയും സ്കൂളുകള്‍ വഴിയുമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. സിബിഎസ്‌ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഏതാണ്ട് 42.5 മില്യണ്‍ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
പുസ്തകം ലഭിക്കുന്നില്ലെന്നുകാട്ടി സ്കൂള്‍ അധികൃതര്‍ സ്വകാര്യ പബ്ലിഷര്‍മാരുടെ പുസ്തകങ്ങള്‍ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുന്നത് പതിവാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക കമ്മീഷന്‍ വാങ്ങിയാണ് മിക്ക സ്കൂളുകളും ഇവരുടെ പുസ്തകങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത്.
Post Your Comments