Latest NewsInternational

ഇത് ഷോപ്പിങ് മാളല്ല , മുനിസിപ്പാലിറ്റി കെട്ടിടം !

ദുബായ്: ദുബായ് സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് ദമ്പതിമാര്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാമെന്നു വിചാരിച്ചു സമീപത്തെ ഷോപ്പിങ് മാളിലേക്ക് കയറി. എന്നാല്‍ അത് മാളല്ല ദുബായ് മുനിസിപ്പാലിറ്റിയുടെ അല്‍ കിഫാഫ് സെന്റര്‍ ആണെന്ന് പക്ഷേ ദമ്പതിമാര്‍ക്ക്‌, അകത്തു കയറിയപ്പോഴാണ് മനസ്സിലായത്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ തന്നെ ദമ്പതിമാരെ ഇക്കാര്യം പറഞ്ഞ് മനസിലാക്കി. രസകരമായ ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത് ദുബായ് മുനിസിപ്പാലിറ്റിയാണ്. ഒരു ഷോപ്പിങ് മാളിന്റെ പ്രൗഢിയോടെ നില്‍ക്കുന്ന മുനിസിപ്പാലിറ്റി കെട്ടിടം ഉയര്‍ന്ന സേവന നിലവാരവും മൂലമാണ് ശ്രദ്ധ നേടിയതെന്ന് മുനിസിപ്പാലിറ്റി പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button