തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് പുതിയ രൂപത സ്ഥാപിച്ചു. പാറശാല കേന്ദ്രമായിട്ടാണ് പുതിയ രൂപത നിലവില്‍ വന്നത്. അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോസാണ് പുതിയ രൂപതയുടെ മെത്രാനായി നിയോഗതിനായിരിക്കുന്നത്.
തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ചാണ് പാറശാല രൂപത രൂപീകരിച്ചത്. കാട്ടാക്കട, പാറശാല, നെയ്യാറ്റിന്‍കര വൈദിക ജില്ലകളിലെ ഇടവകകളെയും തിരുവനന്തപുരം വൈദിക ജില്ലയിലെ രണ്ടു ഇടവകകളെയും ചേര്‍ത്താണ് പുതിയ രൂപത നിലവില്‍ വന്നിരിക്കുന്നത്. കര്‍ണാടകയിലെ പുത്തൂര്‍ രൂപതയുടെ പുതിയ മെത്രനായി രൂപത അഡ്മിനിസ്ട്രേറ്റര്‍ റവ.ഡോ.ജോര്‍ജ് കാലായിലിനെയും സഭാ ആസ്ഥാനത്തെ കൂരിയ മെത്രാനായി തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ റവ.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിനെയും നിയമിച്ചു. അമേരിക്കയിലെ രൂപതയില്‍ വന്ന ഒഴിവിലേക്ക് തിരുവല്ല അതിരുപതാ സഹായമെത്രാന്‍ ബിഷപ്പ് മാര്‍ സ്തെഫാനോസിനെ നിയമിച്ചു.
Post Your Comments