മകളുടെ പുസ്തകം വായിക്കാന്‍ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മലാലയുടെ പുസ്തകമായ മലാലാസ് മാജിക് പെന്‍സില്‍ എന്ന പുസ്തകം വായിക്കാനാണ് മലാലയുടെ അമ്മയുടെ ഇംഗ്ലീഷ് പഠനം.
അമ്മയുടെ ചിത്രം മലാല തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മയാണ് ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരി’- അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി മലാല ട്വീറ്റ് ചെയ്തു.
മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് ‘മലാലാസ് മാജിക് പെന്‍സില്‍’. ഈ ഒക്ടോബറില്‍ ‘മലാലാസ് മാജിക് പെന്‍സില്‍’ പുറത്തിറങ്ങും. മലാലയുടെ ആദ്യ പുസ്തകമായ ‘ഞാന്‍ മലാല’ ഏറെ ശ്രദ്ധനേടിയിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ സാധിക്കുന്ന, നഗരത്തിലെ മാലിന്യകൂമ്പാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്ന, രാവിലെ കൂടുതല്‍ സമയം ഉറങ്ങാന്‍ സഹായിക്കുന്ന ഒരു മാജിക് പെന്സിലിന് വേണ്ടിയുള്ള മലാലയുടെ കുഞ്ഞുനാളിലെ ആഗ്രഹത്തെക്കുറിച്ചാണ് മലാലാസ് മാജിക് പെന്‍സില്‍ പറയുന്നത്.
Post Your Comments