വൈദ്യുതി കാറുകൾ ചാർജ് ചെയ്യാനുള്ള ആദ്യ ചാർജിങ് ബൂത്ത് തിരുവനന്തപുരത്തു വൈദ്യുതി വകുപ്പ് ആസ്ഥാനത്ത് സ്ഥാപിക്കും. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലും കോഴിക്കോടും വൈകാതെതന്നെ കെഎസ്ഇബി സബ് സ്റ്റേഷനുകളോടനുബന്ധിച്ച് ഇത്തരം ചാർജിങ് ബൂത്തുകൾ പ്രവർത്തനം തുടങ്ങും. വൈദ്യുതി ഇന്ധനമാക്കുന്ന വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.
പകൽ സമയത്തു ബോർഡിനു ധാരാളമായി ലഭിക്കുന്ന സോളർ വൈദ്യുതി ഫലപ്രദമായി ഉപയോഗിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഇപ്പോൾ വൈദ്യുതി വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. 50–100 കാറുകൾ ഒരേ സമയം ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളാണ് കേരളത്തിൽ നിർമിക്കുക.
Post Your Comments