ന്യൂഡൽഹി: വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും ആനകള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള 27 പാതകള്‍ ഒരുക്കുന്ന കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ വ്യക്തമായ മറുപടി നൽകണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരിസ്ഥിതിവാദിയായ വിദ്യ ആത്രേയക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്, ഹിമപ്പുലി തുടങ്ങിയവയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയനയം രൂപവത്കരിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നേരത്തെ സുപ്രീംകോടതി കേന്ദ്രത്തോട് തേടിയിരുന്നു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധരുമായി ആലോചിച്ചശേഷം സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയെ അറിയിച്ചു.
Post Your Comments