Latest NewsYouthNewsIndiaInternationalTechnology

വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സൺ അറസ്റ്റിൽ‌ കാരണം ഞെട്ടിപ്പിക്കുന്നത്

വാഷിങ്ടൺ: ഇന്ത്യയെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടറിൽ നിന്ന് ഒാൺലെെൻ പണമിടപാടുകൾ ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്രോണോസ് എന്നറിയപ്പെടുന്ന മാൽവെയറിലൂടെയാണ് പണമിടപാടുകളുടെ വിവരങ്ങൾ ചോര്‍ത്തിയത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്. 2014 ജൂലെെ മുതൽ 2015 ജൂലെെ വരെയുള്ള സമയത്താണ് ക്രോണോസ് ഇത് നിര്‍മ്മിച്ചത്. മൂന്നു ദിവസംകൊണ്ടാണ് മാര്‍ക്കസ് ഹച്ചിന്‍സൺ വാനാക്രൈ റാന്‍സംവേറിന്റെ ‘കില്‍ സ്വിച്ച്’ കണ്ടെത്തിയതും അതിന്റെ വ്യാപനം തടഞ്ഞതും. ഇതുവഴി, ഇയാൾ ലോക പ്രശസ്തനാവുകയായിരുന്നു.
വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിന്റെ ഫമായാണ് ഇയാൾ അമേരിക്കയിലെത്തിയത്. ലണ്ടൻ പൗരനായ മാര്‍ക്കസ് ഹച്ചിന്‍സണെ ഈ മാസം രണ്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസില്‍ കയറാതെ കംപ്യൂട്ടറിന്റ മുന്നില്‍ മുഴുവന്‍സമയവും ചെലവഴിച്ച ഹച്ചിന്‍സണ്‍ ഔദ്യോഗികമായി കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. ടെക്‌നിക്കല്‍ ബ്ലോഗ് ‘മാല്‍വേര്‍ ടെക്’ എന്ന സ്വന്തം കലാസ്രിഷ്ടി ഹിറ്റായതോടെ ക്രിപ്‌റ്റോസ് ലോജിക് കമ്പനിയില്‍ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button