Latest NewsNewsIndiaSports

രാജ്യസഭയില്‍ മാസങ്ങള്‍ക്കുശേഷം എത്തിയ സച്ചിന്‍ ചെയ്തത്

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വ്യാഴാഴ്ച്ച രാജ്യസഭയിലെത്തിയത് മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷേ താരം ചെയ്തത് വിമര്‍ശനം ക്ഷണിച്ചു വരുത്തി. സഭാ നടപടികള്‍ വീക്ഷിക്കുക മാത്രമാണ് സച്ചിന്‍ ചെയ്തത്. ഒരു ചോദ്യം പോലും സച്ചിന്‍ രാജ്യസഭയില്‍ ഉന്നിയിച്ചില്ല. സഭാ നടപടികളിലും താരം ഇടപെട്ടില്ല. ബോക്‌സിംഗ് ഇതിഹാസം മേരി കോമും ഇന്നലെ സഭയില്‍ എത്തിയിരുന്നു.
 
സച്ചിന്റെയും ബോളിവുഡ് താരം രേഖയുടെയും രാജ്യസഭാംഗത്വത്തെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. രാജ്യസഭയില്‍ നിരന്തരമായി ഹാജരാവാത്ത ഇവര്‍ രണ്ടു പേരും അംഗത്വം രാജിവെയ്ക്കണമൊണ് നരേഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടത്. ഇതിനു ശേഷമാണ് സച്ചിന്‍ സഭയില്‍ വന്നത്.
 
രാജ്യസഭയില്‍ സച്ചിന്‍ സഭ സമ്മേളിച്ച ദിവസങ്ങളുടെ ഏഴു ശതമാനം ദിവസമാണ് രാജ്യസഭയിലെത്തിയത്. രേഖ അഞ്ച് ശതമാനം ദിവസങ്ങളില്‍ മാത്രമാണ് എത്തിയത്.ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ സച്ചിന് രേഖയെക്കാള്‍ കുറച്ചുകൂടി ഭേദപ്പെട്ട റെക്കോര്‍ഡുണ്ട്. അഞ്ച് വര്‍ഷത്തിനിടെ സച്ചിന്‍ 22 ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ രേഖ ഒന്നു പോലും ചോദിച്ചില്ല.പ്രശസ്ത നടിയായ രേഖയും ക്രിക്കറ്റ് ഇതിഹാസം സച്ചിനും 2012 ഏപ്രിലിലാണ് രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെട്ടത്.
 
 
 
 
 
 
 
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button