Latest NewsKerala

മഴ കുറഞ്ഞു; ജാഗ്രത വേണമെന്ന് ജലവിഭവ വകുപ്പ്‍

തിരുവനന്തപുരം: കഴിഞ്ഞ മാസം ലഭിക്കേണ്ട മഴയിൽ 48 ശതമാനം കുറവുണ്ടായതായി ജലവിഭവ വകുപ്പ്. ജലഉപയോഗത്തിൽ ജാഗ്രത പുലർത്തി ജല സംരക്ഷണത്തിന് വേണ്ടി എല്ലാവരും ശ്രമിക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. കോഴിക്കോട് കേന്ദ്രമായ സെന്റർ ഫോർ വാട്ടർ ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി നിലവിലെ സ്ഥിതി വിലയിരുത്തി.

ജൂൺ ജൂലായ് മാസങ്ങളിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയിൽ 30.26 ശതമാനത്തിന്റെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് വൻ ജല ദൗർലഭ്യമാണ് കേരളം നേരിടാൻ പോകുന്നത് പരമാവധി മഴ കുഴികൾ നിർമ്മിക്കുകയും മഴ വെള്ളം ശേഖരിച്ച് സംഭരണികളിൽ സൂക്ഷിക്കുകയും ചെയ്യണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. ഇതിനായി ത്രിതല പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും പ്രചാരണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button