Latest NewsIndiaNews

മോദി സര്‍ക്കാരിനേയും ബി.ജെ.പിയേയും നേരിടാന്‍ ഒരു പാര്‍ട്ടികള്‍ക്കും സാധിക്കില്ല : സിപിഎം ദേശീയ നേതൃത്വം

 

ന്യൂഡല്‍ഹി : മോദി സര്‍ക്കാരിനെയും ബിജെപിയെയും നേരിടാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യം സാധ്യമല്ലെന്നു സിപിഎം. സഖ്യത്തെ നയിക്കുക കോണ്‍ഗ്രസായിരിക്കും. മാത്രവുമല്ല, പ്രാദേശിക പാര്‍ട്ടികളില്‍ ഭൂരിപക്ഷത്തെയും വിശ്വസിക്കാന്‍ കൊള്ളില്ല- പ്രതിപക്ഷ ഐക്യത്തെ പാര്‍ട്ടി തള്ളുന്നതിനു കാരണം ഇവയാണ്.

മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രാധിപരമായ പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണു പരാമര്‍ശം. അടിസ്ഥാന നയങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസുമായി വ്യത്യാസമില്ല.

ഇതുകൊണ്ടാണു കോണ്‍ഗ്രസിന്റെ നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി ബംഗാള്‍ ഘടകം നടത്തിയ ശ്രമം കഴിഞ്ഞയാഴ്ചത്തെ കേന്ദ്ര കമ്മിറ്റിയിലാണു കാരാട്ട് പക്ഷം പരാജയപ്പെടുത്തിയത്.

ഫലത്തില്‍, മുഖപ്രസംഗം കാരാട്ട് പക്ഷത്തിന്റെ നിലപാടു പരസ്യമായി വിശദീകരിക്കുന്ന നടപടിയായി. ബിഹാറിലെ മഹാസഖ്യത്തെ തകര്‍ത്തു മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ പക്ഷത്തേക്കു ചുവടുമാറിയ പശ്ചാത്തലത്തിലാണു മുഖപ്രസംഗം. പക്ഷേ, എന്തുകൊണ്ടു കോണ്‍ഗ്രസുമായി ഇടപെടാനാവില്ല എന്നതിനെ കുറിച്ചാണു കൂടുതലും പരാമര്‍ശം.

മുഖപ്രസംഗത്തിലെ മറ്റു പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്.

പ്രാദേശിക പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനെയും വിശ്വസിക്കാനാവില്ല. അവ നവ ഉദാരവല്‍ക്കരണക്കാരും അവസരവാദ സഖ്യക്കാരുമാണ്. എന്നാല്‍, സംസ്ഥാന വിഷയങ്ങളില്‍ ചില പ്രാദേശിക പാര്‍ട്ടികളുമായി വേദി പങ്കിടും.

കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തേണ്ടിവരുമെന്നതാണ് അഖിലേന്ത്യ തലത്തില്‍ എല്ലാ പ്രതിപക്ഷത്തിന്റേതുമായ ഐക്യം അസാധ്യമാക്കുന്നത്.

മോദി സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളും ഹിന്ദുത്വ വര്‍ഗീയ അജന്‍ഡയുമാണു നടപ്പാക്കുന്നത്. അതിനെതിരെയുള്ള സമരം ഇടതു മതനിരപേക്ഷ പാര്‍ട്ടികള്‍ക്കു കോണ്‍ഗ്രസുമായി കൈകോര്‍ത്തു നടത്താനാവില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button