MollywoodCinemaMovie SongsEntertainment

സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു വാച്ച്

എന്നും ഇപ്പോഴും താരങ്ങളുടെ ഫാഷന്‍ ശ്രമങ്ങള്‍ വാര്‍ത്ത ആകാറുണ്ട്. ഓരോ സിനിമയിലെയും വസ്ത്രധാരണ രീതികള്‍ ,വാച്ചുകള്‍, ചെരിപ്പുകള്‍ തുടങ്ങി എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്ത് വിജയിപ്പിക്കാറുണ്ട്. അത്തരത്തില്‍ പെട്ടതായിരുന്നു പുലിമുരുകന്‍ ചെരുപ്പ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത് അടുത്തിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ മോഹന്‍ലാല്‍ കെട്ടിയ വാച്ചാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വെച്ച്‌ നോക്കിയാല്‍ ഈ വാച്ച്‌ ചില്ലറക്കാരനല്ലെന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ സിനിമ ഡയലോഗിലെ കാര്‍ട്ടിയറല്ല ലോകോത്തര ബ്രാന്‍ഡായ റിച്ചാര്‍ഡ് മിലി ആര്‍എം 11 ബി മോഡലില്‍ പെട്ട വാച്ചാണ് അദ്ദേഹത്തിന്റെ കൈയ്യില്‍ ഉള്ളത്. ഈ വാച്ചിന്റെ വിലയും കേട്ടാല്‍ ഒന്ന് ഞെട്ടും. 86 ലക്ഷം.

ചീപ്പ് ഷൈനിങ് ആണെന്ന് വിചാരിക്കല്ലെ, വാച്ച്‌ കാര്‍ട്ടിയറാ… വില അല്‍പം കൂടും… അതുകൊണ്ട് ഇത് ഇവിടെ ഇരിക്കട്ടെ… അടിക്ക് തൊട്ടുമുന്‍പ് പറഞ്ഞ ഈ ലാലേട്ടന്‍ ഡയലോഗുമായാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ വാച്ച് കറങ്ങുന്നത്.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button