ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിൽ ഇനി 50 കിലോമീറ്റർ ഇടവിട്ട് ഹൈവേ വില്ലേജുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ പദ്ധതി. യാത്രക്കാർക്കുള്ള വിശ്രമ സ്ഥലം,ഭക്ഷണ ശാലകൾ,പാർക്കിങ് ഏരിയ എന്നിവ ഉൾപ്പെട്ടതാണ് ഹൈവേ വില്ലേജുകൾ. പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഹൈവേകളിൽ സൗകര്യങ്ങൾ കുറവാണ് ഇതിനെ തുടർന്നാണ് സർക്കാർ ഇങ്ങനെയൊരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഹൈവേ വില്ലേജുകളിൽ ഓരോ പ്രദേശത്തെയും പ്രാദേശിക ഉത്പന്നങ്ങൾ സൗകര്യങ്ങളും ഒരുക്കും. സ്വകാര്യ പങ്കാളിത്തത്തോടു കൂടിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടങ്ങളിൽ 1000 വില്ലേജുകളാണ് തുടങ്ങുക. 5 ഏക്കറിലേറെ സ്ഥലം ലഭ്യമാണെങ്കിൽ ഹൈവേ വില്ലജ്, അതിൽ കുറവാണെങ്കിൽ ഹൈവേ നെസ്റ്റ് എന്നിങ്ങനെയാകും കേന്ദ്രങ്ങൾ തുടങ്ങുക.
Post Your Comments