കാസര്‍കോട്: രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് മൂന്നര വയസുകാരിയായ സന ഫാത്തിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു പറഞ്ഞു. മോശമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ബാപ്പുങ്കയത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്തിമയെ കാണാതാവുന്നത്. മാതാവിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ കാണാതായ കുട്ടി പൈപ്പ് വഴി തൊട്ടടുത്ത ബാപ്പുങ്കയം പുഴയിലേക്ക് പോയതായിരിക്കാമെന്ന സംശയത്തില്‍ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. ജെസിബി ഉപയോഗിച്ച് സമീപത്തെ സ്ലാബും മറ്റും ഇളക്കിയെടുത്ത് നേരത്തെ പരിശോധിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വ്യാഴാഴ്ച രാത്രി വൈകി നിര്‍ത്തിവെച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് വ്യാജപ്രചരണം ഉണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന പ്രചരണവും ഇിതിനിടയില്‍ ചിലര്‍ നടത്തിയിരുന്നു. വ്യാഴാഴ്ച മുതല്‍ റവന്യുവകുപ്പും, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പി കരുണാകരന്‍ എം പിയും തിരച്ചില്‍ നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തിരിച്ചു കിട്ടുന്നതിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ടതിനു പകരം സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് കളക്ടര്‍ ഇപ്പോള്‍ നല്‍കുന്നത്. ഇത്തരക്കാര്‍ ആരായാലും കളക്ടറുടെ മറുപടിയുണ്ടാകും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പലരും വാട്‌സ് ആപ്പില്‍ എഴുതിവിടുകയാണ്.
Post Your Comments