Latest NewsKeralaNews Story

കേരളത്തിൽ മൂന്നു വർഷമായി മഴ ലഭിക്കാത്ത ഒരു നാടിനെപ്പറ്റി അറിയാം

കേരളത്തിൽ മൂന്നു വർഷമായി മഴ ലഭിക്കാത്ത ഒരു നാടോ? കേൾക്കുന്നവർ ആരും ആദ്യം ഇങ്ങനെ ആയിരിക്കും ചോദിക്കുക.  എന്നാൽ സത്യമാണ്. കേരളത്തിൽ അങ്ങനെ ഒരു നാടുണ്ട്. കേരളത്തിലെങ്ങും മഴ പെയ്യുമ്പോൾ സൈലന്റ് വാലിയുടെ കിഴക്കൻ മേഖലയായ കിഴക്കൻ അട്ടപ്പാടിയിൽ താമസിക്കുന്നവർ കഴിഞ്ഞ മൂന്ന് വർഷമായി മഴക്കായി കാത്തിരിക്കുന്നു.

ഗുളിക്കടവിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ ഒരു പുല്ലു പോലു‌ം വളരാതെ വരണ്ടുണങ്ങിയ പ്രദേശങ്ങൾ,പച്ചപ്പ് തേടി അലയുന്ന കാലികൾ,ഉണങ്ങി നിൽക്കുന്ന മരങ്ങൾ ഭൂമിയിൽ വളരുന്ന കളളിച്ചെടികൾ എന്നിവ ഇവിടെ നമ്മുക്ക് കാണാൻ സാധിക്കും. 1998ന് ശേഷം മഴയുടെ തോതിൽ കുറവുണ്ടായെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നു വർഷമായി മഴയില്ലാത്തതിനാൽ ഇവിടത്തെ  പലരും കൃഷി ഉപേക്ഷിച്ചു. കന്നുകാലി കൃഷി ഉപജീവനമായുളള ആദിവാസി കുടുംബങ്ങൾ കാലികളെ മേക്കുന്നതിനായി മഴയുള്ള പ്രദേശങ്ങൾ തേടിപോകുന്നു. അതിനാല്‍  അടുത്ത തവണ കേരളത്തിൽ പെയ്യുന്ന മഴ ഇവിടെയും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button