തിരുവനന്തപുരം: സർക്കാർ പെൻഷനെ കുറിച്ച് ഇനി എളുപ്പത്തിൽ അറിയാം. പെൻഷൻ സംബന്ധിച്ചുള്ള വിവരങ്ങളടങ്ങിയ പുതിയ പോർട്ടൽ നിലവിൽ വന്നു. ട്രഷറി വകുപ്പിന്റെ ചുമതലയിലാണ് പുതിയ പോർട്ടൽ. www.treasury.kerala.gov.in/pension എന്നീ ലിങ്കിലൂടെ പുതിയ പോർട്ടലിൽ പ്രവേശിക്കാം. ലോഗിൻ ചെയ്തു കഴിഞ്ഞാൽ പെൻഷൻ വിവരങ്ങളുടെ ഇനം തിരിച്ചുള്ള വിവരങ്ങൾ, ആദായ നികുതി സ്റ്റേറ്റ്മെന്റ്, പാസ്ബുക്ക് വിവരങ്ങൾ എന്നിവ അറിയാൻ സാധിക്കും.
പ്രതീക്ഷിത ആദായ നികുതി സ്റ്റേറ്റ്മെന്റ് അപ്ലോഡ് ചെയ്യാനും, ഫോം ഡൗൺലോഡ് ചെയ്യാനും പുതിയ പോർട്ടൽ അവസരം ഒരുക്കും. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ ലോഗിൻ ചെയ്യാനുള്ള പാസ്സ്വേർഡ് ലഭിക്കും. മൊബൈൽ നമ്പറായിരിക്കും യൂസർ നെയിം. രജിസ്റ്റർ ചെയ്യാൻ പെൻഷൻകാർക്ക് സംസ്ഥാനത്തെ ഏത് ട്രഷറിയെയും സമീപിക്കാം.
Post Your Comments