റാഞ്ചി: നിർബന്ധിത മത പരിവർത്തനം നിരോധിക്കാൻ ജാർഖണ്ഡിൽ നിയമം വരുന്നു. മന്ത്രി സഭയുടെ അംഗീകാരം ലഭിച്ച ബിൽ ഈ മാസം എട്ടിന് ആരംഭിക്കുന്ന വർഷ കാല സമ്മേളനത്തിൽ പാസാക്കാനാണ് ശ്രമിക്കുന്നത്. നിർബന്ധിത മതം മാറ്റം തടയാൻ വേണ്ടിയാണ് സർക്കാർ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി രഘുബർ ദാസ് അറിയിച്ചു.
നിർബന്ധിതമായി മതം മാറ്റുന്നവർക്ക് 50000 രൂപ പിഴയും തടവ് ശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് കൂടാതെ സ്വമേധയാ മതം മാറുന്നവർ ഈ വിവരം ജില്ലാ കളക്ടറെ അറിയിച്ച് അനുമതിയും വാങ്ങണം. നിയമസഭയിൽ ഈ ബിൽ പാസാവുകയാണെങ്കിൽ ഈ നിയമം പ്രാബല്യത്തിൽ വരുന്ന ആറാമത്തെ സംസ്ഥാനമാക്കും ജാർഖണ്ഡ്. ഗുജറാത്ത്, ഒഡിഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഈ നിയമം പ്രബലത്തിൽ ഉള്ളത്.
Post Your Comments