സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്ന പ്രശ്‌നങ്ങള്‍ വ്യാപകമാകുന്നു. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നു. പക്ഷേ സ്ത്രീസുരക്ഷയക്ക് വിഘാതമകുന്ന ഈ പ്രശ്‌നം ഇപ്പോഴും തുടരുന്നു.സ്ത്രീകള്‍ക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ വ്യാപിക്കുമ്പോഴും തടയാന്‍ അധികാരികള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. കൊല്‍ക്കത്തയിലെ ട്രെയിന്‍ യാത്രയ്ക്കിടെ ഒരു ചെറുപ്പക്കാരനില്‍നിന്നുമുണ്ടായ ദുരനുഭവം പെണ്‍കുട്ടികളിലൊരാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഹൗറ മാല്‍ഡ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. പിന്റു മൊണ്ടല്‍ എന്ന യുവാവാണ് കഥയിലെ വില്ലന്‍. ട്രെയിനിലെ സ്ഥിരം യാത്രക്കാരനായ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്താറുണ്ട്. പക്ഷേ ഇത്തവണ ചിത്രം പകര്‍ത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ഇടപെട്ടു. അതോടെ താനാരുടെയും ചിത്രമെടുത്തിട്ടെല്ലെന്ന് പിന്റു പറഞ്ഞു.
പെണ്‍കുട്ടികള്‍ തെളിവു ഹാജരാക്കിയപ്പോള്‍ ‘ഞാനിങ്ങനെയൊക്കെ ചെയ്യും’ എന്നയാള്‍ പശ്ചാത്താപമില്ലാതെ പറഞ്ഞു. നിങ്ങള്‍ക്ക് എന്തു ചെയ്യാനാവുമെന്നു വെല്ലുവിളിച്ചു. പോലീസ് എത്തിയാലും തനിക്കൊന്നും സംഭവിക്കാനില്ലെന്നും അയാള്‍ അഹങ്കാരത്തോടെ അവകാശപ്പെട്ടു. അനുവാദമില്ലാതെ പെണ്‍കുട്ടികളുടെ ചിത്രമെടുക്കുന്നത് ഒരു കുറ്റമേയല്ലെന്നാണ് പിന്റു വാദിക്കുന്നത്. അയാളുടെ അഭിപ്രായമാണോ സമൂഹത്തിനും ? ശതരൂപ ചോദിക്കുന്നു.
പിന്നീട് പെണ്‍കുട്ടികള്‍ ഹൗറ സ്റ്റേഷനില്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പിന്റു വീണ്ടും ചിത്രമെടുത്തു. ഇതോടെ പെണ്‍കുട്ടികള്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഹൗറ സ്റ്റേഷനിലെ റെയില്‍വേ സുരക്ഷാ സേനയുടെ ഓഫിസില്‍ പിന്റുവുമായി ഇവര്‍ എത്തി. പ്രശ്‌നത്തില്‍ അധികൃതര്‍ പുലര്‍ത്തിയ നിസംഗതയാണ് ട്രെയിനില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ പോസ്റ്റ് ചെയാന്‍ ശതരൂപയെ പ്രേരിപ്പിച്ചത്.
Post Your Comments