ന്യൂഡല്‍ഹി: ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് ഹണിട്രാപ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനികരെ ലക്ഷ്യം വെച്ചാണ് ഹണിട്രാപ് നടക്കുന്നത്. ഇതിനായി ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നു. സ്ത്രീകളെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരെ വശീകരിക്കുകയാണ് ചെയ്യുന്നത്.
സൗന്ദര്യവും ആകര്‍ഷകത്വവുമുളള പാക്കിസ്ഥാനി, ചൈനീസ്, ഉര്‍ദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന സ്ത്രീകളെയാണ് ഇന്ത്യന്‍ സൈനികരെ വശീകരിക്കാന്‍ ശത്രുരാജ്യങ്ങള്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇത്തരം ഹണിട്രാപ് ശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടാതിരിക്കാന്‍ സൈനികര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കി.
ശത്രുപാളയം നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാവാന്‍ സൈന്യത്തിന് ബോധവത്കരണം നല്‍കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. സൈനികരുടെ ഇന്റര്‍നെറ്റ് ഉപയോഗവും വിദേശ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് നിര്‍മ്മിത സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന സൈനികരില്‍ പലരും ചൈനയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നവരെയും പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരെയും വശത്താക്കലാണ് രീതി. ഇംഗ്ലീഷ് സംസാരിക്കുന്ന ചൈനീസ് യുവതികളും ഉറുദ്ദു സംസാരിക്കുന്ന പാക്ക് വനിതകളുമാണ് ഇവര്‍ക്കിടയിലുള്ളത്. സൗഹൃദത്തിലായി പിന്നീട് നേരില്‍ കാണുന്നതില്‍ വരെ എത്തുന്നു.
ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് ഒടുവില്‍ രഹസ്യമായി ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലാക്കി സൈനികരെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഇവരുടെ മാര്‍ഗം.
Post Your Comments