ദുബായ്: നിരോധിത വസ്തുവായ കറുത്ത മൈലാഞ്ചി വില്‍പന നടത്തിയതിന് ബ്യൂട്ടി സലൂണിന് ദുബായ് മുനിസിപാലിറ്റി 2,000 ദിര്‍ഹം പിഴ ചുമത്തി. ഇത്തരം നിരോധിത ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന വസ്തു ഉപയോഗിക്കരുതെന്നും, വീടുകളില്‍ ചെന്ന് സേവനം നടത്തുന്നതിനും എതിരെ ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വനിതകള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറുകളിലും സലൂണുകളിലും ഇതുസംബന്ധമായി പോസ്റ്ററുകള്‍ പതിച്ചു.
Post Your Comments