KeralaLatest NewsNews

ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്നുള്ള വാര്‍ത്തയോട് നടന്‍ അബിയുടെ പ്രതികരണം

 

കൊച്ചി : ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് നേരത്തെ വിവാഹിനായിരുന്നു എന്ന വാര്‍ത്തയോട് ഹാസ്യ നടന്‍ അബി പ്രതികരിച്ചു. ഈ വാര്‍ത്ത പച്ചക്കള്ളമെന്ന് അബി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ലെന്നും അബി പറഞ്ഞു.

മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് തന്റെ അമ്മാവന്റെ മകളെ വിവാഹം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ആദ്യകാല സുഹൃത്തുക്കളിലൊരാളെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അബി അറിയിച്ചു.

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേവലം കേട്ടുകേള്‍വി മാത്രമാണെന്നും അന്നും ഇന്നും ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അബി പൊലീസിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button