ദുബായ് ; 11 തരം ആഹാരസാധനങ്ങൾ യുഎഇയിലെ സ്കൂൾ ക്യാന്റീനുകളിൽ നിരോധിച്ചു. കുട്ടികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക പൊണ്ണത്തടി ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ദുബായ് മുനിസിപ്പാലിറ്റിയിലെ ഫുഡ് കൺട്രോൾ ഡിപ്പാർട്ട്മെന്റും,ദുബായ് ഹെൽത്ത് അതോറിറ്റിയും സംയുകതമായി ചേർന്നാണ് സ്കൂളുകളിൽ വിളമ്പുന്ന ഭക്ഷണങ്ങളുടെ പുതിയ മാർഗ്ഗ നിർദ്ദേശ പട്ടിക പുറത്തിറക്കിയത്.
കുട്ടികളുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ കുട്ടികളിൽ മൂന്നിൽ ഒരു ഭാഗം ഭാരക്കുറവുള്ളവരോ പൊണ്ണത്തടിയോ ആണെന്ന് കണ്ടെത്തിയ തുടർന്നാണ് അധികൃതര്‍ ഇത്തരം ഒരു നടപടി കൈകൊണ്ടത്.
പുറത്തിറക്കിയ മാർഗ്ഗ നിർദേശങ്ങളിൽ പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്
ഒന്നാം ഭാഗം ; സ്കൂളിലെ ക്യാന്റീനിലും ഭക്ഷണ വിതരണ സൗകര്യങ്ങളിലും സുരക്ഷിതത്വം ഉറപ്പാക്കുക. ഭക്ഷണത്തിന്റെ പാചകം, കൈമാറ്റം, പ്രദർശനം, വിൽപ്പന എന്നിവയിൽ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശ്ശങ്ങളാണ് ഒന്നാം ഭാഗത്തിലുള്ളത്.
രണ്ടാം ഭാഗം ; ആരോഗ്യാകരമായ ഭക്ഷണം സ്കൂൾ ക്യാന്റീനുകളിൽ ഉറപ്പ് വരുത്താനുള്ള മാർഗ നിർദ്ദേശം , സ്കൂളുകളിലെ വിവിധ പ്രായവിഭാഗങ്ങളിലുള്ള കുട്ടികളുടെ ഭക്ഷണത്തില്‍ ആവശ്യമായ പോഷകഘടകങ്ങള്‍ മുതലായ അടിസ്ഥാന വസ്തുതകൾ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുന്നു.
മൂന്നാം ഭാഗം ; സ്കൂളുകൾക്കുള്ള പോഷകാഹാര മാർഗനിർദ്ദേശങ്ങൾ, സ്കൂളിൽ നൽകേണ്ട വൈവിധ്യമാർന്ന ഭക്ഷ്യങ്ങളുടെ ചില ഉദാഹരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് മൂന്നാം ഭാഗം.
ദുബായിയിലെ സ്കൂൾ ക്യാന്റീനുകളിൽ നിരോധിച്ച ഭക്ഷണങ്ങൾ ചുവടെ
എനർജി ഡ്രിങ്ക്
വിവിധ പഴ വർഗ്ഗങ്ങളുടെ ജ്യൂസ്
കൃത്രിമ ചേരുവകൾ ഉള്ള പാൽ തൈര്
എല്ലാ തരത്തിലുള്ള ച്യൂയിംഗമും മുട്ടായികളും
ബോഫക് (പ്രത്യേക തരം ചിപ്സുകൾ)
അമിതമായ പഞ്ചസാരയും കളറുകളും അടങ്ങിയിരിക്കുന്ന മധുര പലഹാരങ്ങൾ
പ്ലെയിൻ ചോക്ലേറ്റ്
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയ ഭക്ഷണ വസ്തുക്കൾ (തക്കാളി, ചീസ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഭക്ഷണ വ്യവസായത്തിൽ ഒരു സുഗന്ധ എൻജിനിയറായി എംഎസ്ജി ഉപയോഗിക്കപ്പെടുന്നു)
ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം
ചിപ്സ്
Post Your Comments