തിരുവനന്തപുരം: വിലപ്പെട്ട നാവ് പൂട്ടിവെക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പി.സി ജോർജിന് എഴുത്തുകാരി ശാരദക്കുട്ടിയുടെ താക്കീത്. തന്നെ ആക്രമിച്ച യുവാവിന്‍റെ നാവ് കടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായ വീട്ടമ്മയെക്കുറിച്ച് പരാമർശിച്ചാണ് ശാരദക്കുട്ടി പി.സി ജോർജിന് താക്കീത് നൽകിയിരിക്കുന്നത്.
ആക്രമണത്തിനിരയായ നടിയെക്കുറിച്ച് മോശമായി ചിത്രീകരിച്ച പി.സി ജോർജ് എം.എൽ.എയെ സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും വിമർശിച്ചിരുന്നു.
Post Your Comments