Latest NewsKerala

കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഏകദിനകാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ; കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഏകദിനകാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. കൃഷിജാഗരണ്‍ മാസികയും കൃഷിഭൂമി ഫെയ്‌സ്ബുക് കൂട്ടായ്മയും സംയുക്തമായി ചേർന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

2017 ഓഗസ്റ്റ് ആറ് ഞായറാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ബഹുമാനപ്പെട്ട കൃഷിമന്ത്രി ശ്രീ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുക. ശ്രീ. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

മിത്രകീടങ്ങള്‍ വിളസംരക്ഷണത്തിന്, ബാങ്ക് കര്‍ഷകന് നല്‍കുന്ന സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ഇതോടനുബന്ധിച്ച് സൗന്യ വിത്തുവിതരണവും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ; 7356915151, 7356917171, 0471-4059009

shortlink

Related Articles

Post Your Comments

Related Articles


Back to top button