KeralaLatest NewsNews

നഴ്സുമാരുടെ യൂണിഫോമിന്റെ നിറം മാറ്റാൻ ഉത്തരവ് നിലവിൽ വന്നു

തിരുവനന്തപുരം: നഴ്സുമാരുടെ യൂണിഫോമിന്റെ നിറം മാറ്റാൻ ഉത്തരവ് നിലവിൽ വന്നു. സർക്കാർ ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവിറക്കി. നടപടി ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും ശുപാർശ പരിഗണിച്ചാണ് സ്വീകരിച്ചത്.

ദീർഘകാലമായി യൂണിഫോം പരിഷ്‌കരിക്കണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിരുന്നു. ഈ ദീർഘകാലാവശ്യം സാക്ഷാൽക്കരിച്ചു കൊണ്ടാണ് സർക്കാർ ചൊവ്വാഴ്‌ച്ച ഉത്തരവിറക്കിയത്. സ്റ്റാഫ് നഴ്സിന് സ്‌കൈബ്ലൂ നിറത്തിലുള്ള ചുരിദാർ അല്ലെങ്കിൽ സാരിയും വെള്ള ഓവർകോട്ടും ഹെഡ് നഴ്സിന് ലാവൻഡർ നിറത്തിലുള്ള ചുരിദാർ അല്ലെങ്കിൽ സാരിയും വെള്ള ഓവർകോട്ടുമാണ് യൂണിഫോം.

കറുത്ത പാന്റ്സ്, സ്‌കൈബ്ലൂ ഷർട്ട്, വെള്ള ഓവർകോട്ട് എന്നിവയാണ് മെയിൽ നഴ്സിസിന്റെ പുതിയ യൂണിഫോം. ഇത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാൻ പാടില്ലെന്ന നിബന്ധനയും ഉത്തരവിലുണ്ട്.

നേഴ്സുമാരെ ഇതര ജീവനക്കാരിൽനിന്ന് യൂണിഫോം പരിഷ്‌കരണത്തോടെ വേർതിരിച്ചറിയാനുമാകും. കേരള ഗവ. നേഴ്സസ് അസോസിയേഷൻ ദീർഘകാല ആവശ്യം നടപ്പാക്കിയ സർക്കാരിനെ അഭിവാദ്യം ചെയ്തു. ഇഎസ്ഐ ആശുപത്രികളിലെ നേഴ്സുമാരുടെയും യൂണിഫോം പരിഷ്‌കരിച്ചുള്ള ഉത്തരവ് തൊഴിൽവകുപ്പ് ഉടൻ ഇറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button